HomeCommunityകാഴ്ചയുടെയും, സംഗീതത്തിന്റെയും വിരുന്നൊരുക്കി അർഫജ് 2026

കാഴ്ചയുടെയും, സംഗീതത്തിന്റെയും വിരുന്നൊരുക്കി അർഫജ് 2026

spot_img

കുവൈറ്റ് സിറ്റി: കാഴ്ചയുടെയും, സംഗീതത്തിന്റെയും വിരുന്നൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച മെഗാ സാംസ്കാരിക മേള അർഫജ് 2026 സമാപിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ദവീന്ദർ പുഞ്ച് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും എല്ലാവിധ പിന്തുണയും ഉദ്ഘാടന പ്രസംഗത്തിൽ ദവീന്ദർ പുഞ്ച് ഉറപ്പുനൽകി.

മുൻ നിയമസഭാ സ്പീക്കറും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന എം.ബി. രാജേഷ് മുഖ്യാതിഥിയായിരുന്നു.പ്രവാസികളുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളും സംവിധാനങ്ങളും നിലവിലെ യു.ഡി.എഫ് സർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്ന് എം.ബി രാജേഷ് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവരുടെ നിർദേശങ്ങൾ കേരളത്തിന്റെ വികസന നയരൂപീകരണത്തിൽ ഉൾപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ലോക കേരളസഭ നിർത്തലാക്കിയത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സംവിധാനങ്ങൾ നിലനിർത്തുകയും കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. അർഫജ് 2026 സുവനീർ പ്രകാശനം മുഖ്യാതിഥി നിർവ്വഹിച്ചു.

മലയാളം മിഷൻ കുവൈറ്റ് കോർഡിനേറ്റർ ജെ. സജി, വനിതാവേദി കുവൈറ്റ് ജനറൽ സെക്രട്ടറി കവിത അനൂപ്, ബാലവേദി കുവൈറ്റ് സെക്രട്ടറി നന്ദന ലക്ഷ്മി, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കല്യാൺ ജ്വല്ലേഴ്സ് ജനറൽ മാനേജർ പ്ലവിൻ കെ ചാർളി എന്നിവർ ആശംസകൾ നേർന്നു. കല കുവൈറ്റിന്റെ മുഖമാസികയായ കൈത്തിരിയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. പരിപാടിയുടെ സ്പോൺസർമാരെ മെമന്റോ നൽകി ആദരിച്ചു.

ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി., വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ട്രഷറർ പി.ബി. സുരേഷ്, മെട്രോ ഗ്രൂപ്പ് സി.ഇ.ഒ. മുസ്തഫ ഹംസ പയ്യന്നൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അർഫജ് 2026 ജനറൽ കൺവീനർ സി.കെ. നൗഷാദ് നന്ദി പറഞ്ഞു.തുടർന്ന് സാൽമിയ, ഫഹാഹീൽ, അബുഹലീഫ, അബ്ബാസിയ മേഖലകളിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തപരിപാടികൾ അരങ്ങേറി.

പിന്നണി ഗായകൻ സൂരജ് സന്തോഷും സംഘവും ഗായിക നേഹ വേണുഗോപാലും അവതരിപ്പിച്ച സംഗീതസന്ധ്യയും നടന്നു. ജനപ്രിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീതപരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.കുവൈറ്റിലെ പൊതുസമൂഹത്തിൽ നിന്നുള്ള മികച്ച പങ്കാളിത്തവും വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി മലയാളികളുടെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യവും അർഫജ് 2026-നെ ശ്രദ്ധേയമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!