പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) വനിതാവേദിയും ബാലസമിതിയും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി വെർച്വൽ ആഘോഷം വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. നവംബർ 6 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങിൽ നിരവധിയാളുകളാണ് സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായത്.ശ്രീമതി ശ്രുതി ഹരീഷ് അവതാരകയായ പരിപാടിയിൽ ശ്രീമതി വിദ്യ ധീരാജ് സ്വാഗതം ആശംസിച്ചു. തുടർന്ന് പൽപക് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ അധ്യക്ഷ പ്രസംഗം നടത്തി.
ചടങ്ങിലെ മുഖ്യാതിഥിയും പ്രശസ്ത നാടക കലാകാരനുമായ ശ്രീ പ്രിയരാജ് ഗോവിന്ദരാജ് (മാതൃഭൂമി സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡ്) തന്റെ തനതായ കഥ പറച്ചിലിൽ കൂടെ അദ്ദേഹം സദസ്സിനെ വിസ്മയിപ്പിച്ചു. വികാരാധീനമായ ആഖ്യാനശൈലിയും ഹൃദയഹാരിയായ അവതരണവും സദസ്സിന്റെ മനം കവർന്നു.പൽപക് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധങ്ങളായ സാംസ്കാരിക കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈറ്റിലെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.ശ്രീമതി അഖില ദീപേഷ് നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങിന് ഔദ്യോഗിക സമാപനമായി.



