ഫഹാഹീൽ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാന്റ് ഹൈപ്പറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് ഫുഡ് ഫെസ്റ്റി’ന് നാളെ മധുരമായ തുടക്കം. ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്ന വിസ്മയകരമായ 50 അടി നീളമുള്ള കേക്ക് മുറിക്കൽ ചടങ്ങ് നാളെ (ബുധനാഴ്ച) വൈകുന്നേരം 4:00 മണിക്ക് ഫഹാഹീലിലെ ഗ്രാന്റ് ഹൈപ്പർ ഔട്ട്ലെറ്റിൽ നടക്കും.
ഫഹാഹീൽ മക്ക സ്ട്രീറ്റിലെ ബ്ലോക്ക് 7-ൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ഹൈപ്പർ ശാഖയിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. വിവിധ തരത്തിലുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിപണനവും ഉൾപ്പെടുന്ന ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിപുലമായ ഒരുക്കങ്ങളാണ് മാനേജ്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഗ്രാന്റ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ വൈവിധ്യമാർന്ന പാചക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാചകകലയിൽ താൽപ്പര്യമുള്ളവർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.ഏവർക്കും പങ്കുചേരാവുന്ന രീതിയിൽ സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങളിൽ പങ്കാളികളാകാൻ കുടുംബസമേതം ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രാന്റ് ഹൈപ്പർ മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.



