HomeGULFഅനുവദനീയമായ വേഗതയേക്കാൾ 70 കി.മീ അധിക വേഗതയിൽ വാഹനമോടിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചു ;...

അനുവദനീയമായ വേഗതയേക്കാൾ 70 കി.മീ അധിക വേഗതയിൽ വാഹനമോടിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചു ; കുവൈറ്റിൽ പ്രവാസി ഡ്രൈവർ അറസ്റ്റിൽ

spot_img

കുവൈറ്റ് സിറ്റി: അനുവദനീയമായ വേഗപരിധിയേക്കാൾ 70 കിലോമീറ്ററിലധികം വേഗതയിൽ, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച ഏഷ്യൻ ഡ്രൈവറെ ജനറൽ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇയാൾ അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടിയെടുത്തത്.

ജനറൽ ട്രാഫിക് വിഭാഗത്തിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് വീഡിയോ നിരീക്ഷിക്കുകയും ഡ്രൈവറെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള നിയമലംഘനങ്ങൾ പ്രതി സമ്മതിച്ചു.

നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുക്കുകയും നശിപ്പിക്കുന്നതിനായി കൈമാറുകയും ചെയ്തു. തുടർ നിയമനടപടികൾക്കായി ഡ്രൈവറെ സെൻട്രൽ ജയിലിലേക്ക് മാറ്റി. രാജ്യത്ത് ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!