HomeGULFകുവൈത്തിന്റെ ആകാശത്ത് വിസ്മയമായി സൂപ്പർമൂൺ

കുവൈത്തിന്റെ ആകാശത്ത് വിസ്മയമായി സൂപ്പർമൂൺ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് ചൊവ്വാഴ്ച (നവംബർ 24) അപൂർവ ദൃശ്യവിരുന്നൊരുക്കി സൂപ്പർമൂൺ പ്രതിഭാസം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ചന്ദ്രൻ അസാധാരണമായ വലുപ്പത്തിൽ ദൃശ്യമായതായി കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള പൂർണചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോൾ സൂപ്പർമൂണിന് 14 ശതമാനം അധിക വലുപ്പവും 30 ശതമാനം അധിക പ്രകാശവും അനുഭവപ്പെടുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി മേധാവിയും ബ്രിട്ടീഷ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവുമായ ആദിൽ അൽ സഅദൂൻ അൽ റായ് ദിനപത്രത്തോട് പറഞ്ഞു.

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ഭ്രമണപഥത്തിലെ സ്ഥാനമായ ‘പെരിജി’യിൽ പൂർണചന്ദ്രൻ എത്തിയതാണ് ഈ പ്രതിഭാസത്തിന് കാരണം. ഈ സമയത്ത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,61,000 കിലോമീറ്ററായിരുന്നു.വലിയ കെട്ടിടങ്ങളുടെയോ ഉയരമുള്ള മരങ്ങളുടെയോ പശ്ചാത്തലത്തിൽ ചന്ദ്രനെ നിരീക്ഷിക്കുമ്പോൾ അതിന്റെ വലുപ്പം കൂടുതൽ അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണമി സംഭവിക്കുമ്പോഴാണ് സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമാകുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!