HomeGULFകുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് തടിപ്പലകകൾ വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്; അരയ്ക്ക് താഴെ...

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് തടിപ്പലകകൾ വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്; അരയ്ക്ക് താഴെ പൂർണ്ണമായി തളർന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അലി സബാഹ് അൽ-സാലെമിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന വീടിന് മുകളിൽ നിന്ന് തടിപ്പലകകൾ ദേഹത്തേക്ക് വീണ് ഇന്ത്യൻ പ്രവാസി യുവാവിന് ഗുരുതരമായി എന്തുക. 2003-ൽ ജനിച്ച ഹൗസ് ഡ്രൈവറായ യുവാവിന്റെ നട്ടെല്ലിന് ഗുരുതരമായ ക്ഷതമേൽക്കുകയും അരയ്ക്ക് താഴെ (ഇരു കാലുകളും) പൂർണ്ണമായി തളരുകയും ചെയ്തതായി പ്രാദേശിക ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്തു. വീടിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുകളിൽ നിന്ന് പലകകൾ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് പതിച്ചത്.

അപകടവിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി യുവാവിനെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവാവിന്റെ നട്ടെല്ലിലെ അഞ്ച് മുതൽ പത്ത് വരെയുള്ള കശേരുക്കൾക്ക് പൊട്ടലുണ്ടായതായും, ഇടത് തുടയെല്ല് ഒടിഞ്ഞതായും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഡ്രൈവർ അതിന് താഴെക്കൂടി നടന്നുപോകുമ്പോഴാണ് പലകകൾ താഴേക്ക് വീണതെന്ന് കുവൈത്ത് സ്വദേശിയായ വീട്ടുടമസ്ഥൻ പോലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാകാം പലകകൾ താഴേക്ക് വീഴാൻ കാരണമായതെന്നും വീട്ടുടമസ്ഥൻ അധികൃതരോട് പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!