സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി ടൂര്‍ണമെന്റിൽ ശ്രീശാന്ത് കളിക്കും

  • 30/12/2020

സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി  ടൂര്‍ണമെന്റ് കേരള ടീമില്‍ ശ്രീശാന്തിനെയും ഉൾപ്പെടുത്തി. മാച്ച്‌ ഫിക്സിംഗ് ആരോപണത്തില്‍ ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. സഞ്ജു സാംസണ്‍ ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അറിയിച്ചു.

ശ്രീശാന്ത് , സാംസണ്‍, സച്ചിന്‍ ബേബി ബേസില്‍ തമ്ബി, ജലാജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, നിധീഷ് എം ഡി, ആസിഫ് കെ എം എന്നിവരാണ് ടീമില്‍ ഉള്ള താരങ്ങള്‍.

Related Articles