വാ, ഡ്യൂയറ്റ് ചെയ്യാം; ചഹാലിനെ ടിക്‌ടോക് ചെയ്യാൻ ക്ഷണിച്ച് വാർണർ

  • 31/12/2020



സിഡ്‌നി: ഡേവിഡ് വാര്‍ണര്‍, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ  വെടിക്കെട്ട് ബാറ്റ്സ്മാൻ ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ലോക്ക്ഡൗൺ കാലത്ത് ടിക് ടോകിലെ സൂപ്പര്‍ താരം കൂടിയായി അദ്ദേഹം മാറിയിരുന്നു.

ടിക് ടോകിലൂടെ വാര്‍ണര്‍ ചെയ്ത വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചഹാലിനെ ടിക് ടോക് വീഡിയോ ചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.

ടിക് ടോകില്‍ അടുത്ത തവണ ഒരുമിച്ച് ഡ്യൂയറ്റ് ചെയ്യണമെന്നാണ് വാര്‍ണര്‍ ചഹാലിനോട് ആവിശ്യപ്പെട്ടത്. അടുത്തിടെ വാര്‍ണര്‍ ആരാധകര്‍ ഐസിസിയുടെ നൂറ്റാണ്ടിലെ മികച്ച പുരുഷ ടിക് ടോക്കർ എന്ന പുരസ്‌കാരം വാര്‍ണര്‍ക്കാണെന്ന തരത്തില്‍ പോസ്റ്റര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെയര്‍ ചെയ്ത വാര്‍ണര്‍ ചഹാലാണ് ഇതിലെ മറ്റൊരു മത്സരാര്‍ത്ഥിയെന്ന് ക്യാപ്ഷനായി കൊടുത്തു. ഇതിന് താഴെ ചഹാല്‍ അല്ല സാര്‍ നിങ്ങളാണ് മികച്ചവന്‍ എന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് അടുത്ത തവണ നമ്മള്‍ക്ക് ഒരുമിച്ച് ടിക് ടോക് വീഡിയോ ചെയ്യണമെന്നും എല്ലാവര്‍ക്കുമായി ഇന്‍സ്റ്റഗ്രാമില്‍ അത് പോസ്റ്റ് ചെയ്യണമെന്നും വാര്‍ണര്‍ പറഞ്ഞത്.

Related Articles