ചെന്നായ മാസ്‌കിട്ട് ന്യൂ ഇയര്‍ ആഘോഷം; കൈയോടെ പൊക്കി പോലീസ്

  • 01/01/2021



ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 'ചെന്നായ മാസ്‌ക്' ധരിച്ചതിന് ഒരാള്‍ അറസ്റ്റില്‍. ന്യൂ ഇയര്‍ ആഘോഷത്തിനിടെ .  സുഹൃത്തുക്കളെ പറ്റിക്കുന്നതിനായി 'ചെന്നായ മാസ്‌ക്' ധരിച്ചെത്തിയ പെഷാവര്‍ സ്വദേശിയാണ് അറസ്റ്റിലായത്.

ഫേസ് മാസ്‌കിന് പകരം പേടിപ്പിക്കുന്ന മാസ്‌ക് ധരിച്ചെത്തി ഒരാള്‍ അറസ്റ്റിലായ വിവരം പാക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഒപ്പം 'ചെന്നായയെ' രണ്ട് പൊലീസുകാര്‍ വിലങ്ങുവച്ച് നിര്‍ത്തിയിരിക്കുന്ന ചിത്രവും പങ്കു വച്ചിരുന്നു. മാസ്‌ക് ധരിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ആ ചിത്രത്തില്‍ പൊലീസുകാരന്‍ മാസ്‌ക് ധരിച്ചിട്ടില്ലല്ലോ എന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.


Related Articles