32 വര്‍ഷത്തെ ചരിത്രം തിരുത്തി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം

  • 19/01/2021



ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്.

32 വര്‍ഷം തോല്‍വിയറിയാതെ ഓസ്‌ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 21 എന്ന നിലയില്‍ വിജയിച്ച ഇന്ത്യ ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി.

വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ്  ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു. 38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ മാര്‍നസ് ലബുഷെയ്‌ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. കാമറൂണ്‍ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നെ താക്കൂര്‍ മടക്കി. പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (13), ഹെയ്‌സല്‍വുഡ് (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.



Related Articles