അമൃതസര്‍: ഛത്തീസ്ഗഢിലെ ധംതരി ജില്ലയില്‍ കബഡി മത്സരത്തിനിടെ എതിര്‍ടീമിലെ രണ്ടു കളിക്കാരുടെ കൈകളില്‍ പെട്ട 20 കാരന് ദാരുണാന്ത്യം. കളിക്കിടെ താരം ദാരുണമായി മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എതിര്‍ കോര്‍ട്ടില്‍ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിര്‍ ടീമംഗം നരേന്ദ്ര സാഹുവെന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു.കൂടെ മറ്റുള്ളവര്‍ കൂടി ചേര്‍ന്ന് പിടി മുറുക്കി. ഇതിനിടെ ബോധമറ്റു വീണ സാഹു മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സഹ താരങ്ങളും ഗ്രാമമുഖ്യനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?