വില 1,45,000 രൂപ: സീക്വിൻഡ് മെറ്റാലിക് സാരിയിൽ തിളങ്ങി കിയാര അദ്വാനി

  • 19/02/2021

സോഷ്യൽ മീഡിയയിൽ വളരെ അധികം സജ്ജീവമാണ് ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്.

സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര ഇത്തവണ തിളങ്ങിയത്. ഗോൾഡ് സീക്വിൻസും ഫ്രിൽ ബോർഡറുമാണ് സാരിയെ മനോഹരമാക്കുന്നത്. ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസ് ആണ് കിയാര ഇതിനോടൊപ്പം പെയർ ചെയ്തത്.
 
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1,45,000 രൂപയാണ് ഈ മോസ് ഗ്രീൻ സാരിയുടെ വില.

Related Articles