സിഡ്നി: ആസ്ട്രേലിയൻ ഓപൺ വനിതകളുടെ ഫൈനലിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ തോൽപ്പിച്ച് ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കാണ് 24കാരിയായ ഒസാക്ക ബ്രാഡിയെ തറപറ്റിച്ചത്. സ്കോർ 4-6, 3-6. ഒസാക്കയുടെ നാലാം ഗ്രാൻറ്സ്ലാം കിരീടമാണിത്. ആസ്ട്രേലിയൻ ഓപണിൽ താരം രണ്ടാം തവണയാണ് ജേതാവാകുന്നത്. രണ്ട് തവണ യു.എസ് ഓപണും ലോക മൂന്നാം നമ്പറായ ജാപ്പനീസ് താരം നേടിയിട്ടുണ്ട്.24 ആം ഗ്രാൻറ്സ്ലാം കിരീടമെന്ന ചരിത്രം ലക്ഷ്യമിട്ടിറങ്ങിയ സെറീന വില്യംസിനെ സെമിയിൽ തോൽപ്പിച്ചായിരുന്നു ഒസാക ഫൈനലിലെത്തിയത്. കഴിഞ്ഞ യു.എസ് ഓപൺ സെമിയിൽ ഒസാകയോട് തോറ്റ ജെന്നിഫർ ബ്രാഡിക്ക് ആസ്ട്രേലിയൻ ഒാപണിൽ അതിെൻറ കണക്കുതീർക്കാൻ കഴിഞ്ഞില്ല. ഒസാകയുടെ തുടർച്ചയായ 21ആം ജയം കൂടിയായിരുന്നു ഇന്നത്തേത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?