ഓസ്‌ട്രേലിയൻ ഓപ്പൺ; കിരീടമുയർത്തി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്

  • 21/02/2021മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടമുയർത്തി സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്‌. ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് 7-5, 6-2, 6-2 എന്നീ സ്‌കോറിൽ ജോക്കോവിച്ച്‌ കിരീടമുയർത്തിയത്.

റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തകർത്താണ് ജോക്കോവിച്ച്‌ 18-ാം ഗ്രാൻഡ്സ്ലാം കിരീടമുയർത്തിയത്.
ഓസ്‌ട്രേലിയനിൽ ഓപ്പണിലെ ഒമ്പതാം കിരീടമാണ് ജോക്കോവിച്ച്‌ ഉയർത്തിയത്. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡും ജോക്കോ വീണ്ടും ഒപ്പം കൂട്ടി.

Related Articles