പുതിയ ജഗ്വാർ എഫ്-പേസ് വിപണിയിൽ

  • 11/04/2021

പുതിയ ജഗ്വാർ എഫ്-പേസ് വിപണിയിൽ പുതിയ ജഗ്വാർ എഫ്-പേസിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ അറിയിച്ചു. പുതിയ സ്ഥിരതയുള്ള പുറംമോടിയും മനോഹരമായി രൂപകൽപ്പന ചെയ്ത പുതിയ അകംമോടിയുമാണ് ഇതിന്റെ പ്രത്യേകത.

പെട്രോൾ, ഡീസൽ എൻജിനുകളുടെ നാല് സിലിണ്ടറുകളുടെ തിരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ള ജഗ്വാർ എഫ്-പേസിന്റെ പുതിയ തലമുറയായ പിവി പ്രോ ഇൻഫൊട്ടെയ്ൻമെന്റ് കൂടുതൽ ആഡംബരകരവും കാര്യക്ഷമതയുള്ളതുമാണെന്ന് ജഗ്വാർ ലാൻഡ് റോവർ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി അറിയിച്ചു. 

ഏറ്റവും പുതിയ മോഡലിൽ ജഗ്വാർ എഫ്-പേസിന്റെ വേറിട്ട് നിൽക്കുന്ന ഡിസൈനും സവിശേഷമായ കാര്യക്ഷമതയും ആഢംബരതയും കൂട്ടിയോജിപ്പിക്കൽ അനുഭവവും ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കും.പെട്രോൾ, ഡീസൽ മോഡലുകളൽ ജഗ്വാർ എഫ്-പേസ് ആർ-ഡൈനാമിക് എസ് ട്രിം ഉറപ്പുനൽകുന്നുണ്ട്. ഈവർഷം മെയ് മാസത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles