ടോകിയോ: കൊറോണ വ്യാപനം മൂലം നീട്ടിവെച്ച 2020ലെ ടോകിയോ ഒളിമ്പിക്സിന് തിരശ്ശീലയുയരാൻ ആഴ്ചകൾ ബാക്കിനിൽക്കെ ലോകകായിക മാമാങ്കം റദ്ദാക്കുമെന്ന സൂചന നൽകി ജപ്പാൻ ഭരണകക്ഷി നേതാവ്. സമൂഹ മാധ്യമങ്ങളെ സംശയമുനയിൽ നിർത്തി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ തോഷിഹിരോ നികായ് ആണ് മുന്നറിപ്പ് നൽകിയത്. ''ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കൽ അസാധ്യമാണെന്ന് തോന്നുന്നു. ഇനി അത് സമ്പൂർണമായി അവസാനിപ്പിക്കുകയാകും പോംവഴി''- ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒളിമ്ബിക്സ് കോവിഡ് വ്യാപനത്തിന് സഹായിക്കുമെങ്കിൽ പിന്നെ എന്തിന് അതു നടത്തണമെന്നും അദ്ദേഹം ചോദിക്കുന്നു.നാലാം തരംഗമായി ജപ്പാനിൽ കൊറോണ അതിവേഗം പടരുന്നത് അടുത്തിടെ ഒളിമ്പിക്സ് നിർത്തിവെക്കണമെന്ന ചർച്ചകൾക്കിടയാക്കിയിരുന്നു. കായിക മാമാങ്കം നടത്തുന്നതിലാണ് അടിയന്തര ശ്രദ്ധയെന്നായിരുന്നു ദേശീയ ഒളിമ്പിക്സ് കമ്മിറ്റി പ്രതികരണം.ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെ വിശ്വസ്തനാണ് തോഷിഹിരോ നികായ്. അതിനാൽ, നികായിയുടെ വാക്കുകൾ നടക്കുമെന്ന് സമൂഹ മാധ്യമങ്ങൾ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?