വാഹന വിൽപ്പനയിൽ റെക്കോഡുമായി മാരുതി

  • 17/04/2021

വാഹന വിൽപ്പനയിൽ റെക്കോഡുമായി മാരുതി. കഴിഞ്ഞവർഷം 1213388 യൂണിറ്റുകളാണ് വിപണിയിൽ വിറ്റഴിച്ചിരിക്കുന്നത്. വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടയ്‌ക്ക് 423642 യൂണിറ്റ് മാത്രമേ വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളു. അതായത് മാരുതിയുടെ പകുതി യൂണിറ്റ് പോലും വിറ്റഴിക്കാൻ സാധിച്ചിട്ടില്ല.

കൊവിഡ് മഹാമാരി വാഹന വിപണിയെ പിടിച്ചുലച്ചപ്പോഴും, ശക്താനായി നിന്നത് മാരുതി തന്നെയെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. പല വമ്പന്മാരും വിപണിയിൽ പിടിച്ച്‌ നിൽക്കാനാവാതെ പതറിയപ്പോഴും, മാരുതി മുന്നേറ്റം നടത്തുകയായിരുന്നു.

മൂന്നാം സ്ഥാനത്തുള്ള ടാറ്റയുടെ വിൽപ്പന 169889 യൂണിറ്റും, പുതിയതായി അരങ്ങേറ്റം കുറിച്ച കിയ മോട്ടേഴ്സ് 140505 യൂണിറ്റുമായി നാലാം സ്ഥാനത്തും, നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മഹീന്ദ്ര 136203 യൂണിറ്റുമായി അഞ്ചാം സ്ഥാനത്തും, റെനോ 80518 യൂണിറ്റുമായി ആറാം സ്ഥാനത്തും, 76111 യൂണിറ്റുമായി ടൊയോട്ട ഏഴാം സ്ഥാനത്തും, 70533 യൂണിറ്റുമായി ഹോണ്ട ഏട്ടാംസ്ഥാനത്തും, ഫോഡ് 45799 യൂണിറ്റ് എന്ന ക്രമത്തിലാണ് വിപണിയിലെ വിൽപ്പന. ഇതിൽ ആദ്യ പത്തിൽ ചൈനീസ് കമ്ബനി എം.ജി മോട്ടോഴ്സ് ഇടം പിടിച്ചിട്ടുണ്ട്.

Related Articles