ഫോക്‌സ്‌വാഗന്റെ ഏറ്റവും വലിയ എസ് യു വി ഷാംഗ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ചു

  • 22/04/2021

ബീജിംഗ്: ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗന്റെ ഏറ്റവും വലിയ എസ് യു വി ചൈനയിലെ ഷാംഗ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ചു. ചൈനീസ് എസ് യു വി വിപണിയിൽ സ്ഥാനമുറപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ടലഗോൻ എന്ന എസ് യു വി ഇറക്കിയത്.

എസ് എം വി ആശയത്തെ അടിസ്ഥാനമാക്കി ചൈനയിലാണ് ഈ എസ് യു വി ഫോക്‌സ്‌വാഗനും എഫ് എ ഡബ്ല്യുവും ചേർന്ന് വികസിപ്പിച്ചത്. 5,152 മി മീ നീളം, 2,002 മി മീ വീതി, 1,795 മി മീ ഉയരം എന്നിങ്ങനെയാണ് സവിശേഷതകൾ. 2,980 മി മീ ആണ് വീൽബേസ് അളവ്.

മുതിർന്ന ഏഴ് പേർക്ക് വരെ യാത്ര ചെയ്യാം. 2.5 ലിറ്റർ വി6 എൻജിൻ, ഡി എസ് ജി ട്രാൻസ്മിഷൻ, 4മോഷൻ ആൾ വീൽ ഡ്രൈവ് എന്നിവയുമുണ്ട്. വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ആണുള്ളത്.

Related Articles