ഫോക്സ്‍വാഗൺ ജനപ്രിയ മോഡൽ പോളോയുടെ പുത്തൻ വകഭേദത്തെ വിപണിയിൽ അവതരിപ്പിച്ചു

  • 25/04/2021

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്‍വാഗൺ ജനപ്രിയ മോഡൽ പോളോയുടെ പുത്തൻ വകഭേദത്തെ ആഗോള വിപണിയിൽ അവതരിപ്പിച്ചു. ആറാം തലമുറ പോളോയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെയാണ് 2021 പോളോ നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2021 പോളോ 3 പെട്രോൾ എൻജിൻ ഓപ്ഷനുകളിൽ എത്തുന്നു. 79 ബിഎച്പി പവർ നിർമിക്കുന്ന 1 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ 5 സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

94 ബിഎച്പി പവർ നിർമിക്കുന്ന 1.0 ടിഎസ്‌ഐ എൻജിൻ 5 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സുകളിൽ ലഭ്യമാണ്. കൂടാതെ 109 ബിഎച്പി പവർ നിർമ്മിക്കുന്ന പെട്രോൾ എൻജിൻ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സിൽ ലഭ്യമാണ്. മാത്രമല്ല, 200 ബിഎച്പി പവർ നിർമിക്കുന്ന 2.0-ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എൻജിൻ 7 സ്പീഡ് ഡിഎസ്ജി എഞ്ചിനുമായി ജിടിഐ വേരിയന്റിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വീതി കൂടിയ ടെയിൽ ലൈറ്റാണ് പിൻകാഴ്ചയിലെ ആകർഷണം. ആഗോള നിരയിലെ ഗോൾഫ് കാറിന് സമാനമായി അല്പം തള്ളി നിൽക്കും വിധമാണ് ടെയിൽ ലൈറ്റ് ഡിസൈൻ. പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ പുതുമ നൽകുന്നു.

ഇന്റീരിയറിലെ പ്രധാന ആകർഷണം 9.2 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്ക്രീൻ ആണ്. റിപ്പോർട്ട് അനുസരിച്ചു ടച് ബട്ടൺ വഴി ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്ട്രോൾ ക്രമീകരണങ്ങൾ പുത്തൻ ടിഗുവാനും ആർടെയോണും സമാനമാണ്. 2021 പോളോയുടെ ഇന്റീരിയറിൽ പൂർണമായും ഡിജിറ്റൽ ആയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ കീപ്പിങ് അസിസ്റ്റ് എന്നിവയും പോളോയുടെ ഇന്റീരിയറിൽ ഉണ്ട്.

കൂടുതൽ ഷാർപ്പ് ആയ റീഡിസൈൻ ചെയ്‍ത ഹെഡ്‍ലാംപ് ആണ് മുൻകാഴ്‍ചയിൽ പ്രധാന ആകർഷണം. വാഹനത്തിന്റെ അത്രയും തന്നെ വീതിയിൽ ഹെഡ്‍ലാംപ്, ഗ്രിൽ എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച്‌ ക്രമീകരിച്ചിരിക്കുന്ന ഡേടൈം റണ്ണിങ് ലാംപ് സ്ട്രിപ്പും വാഹനത്തെ വേറിട്ടതാക്കുന്നു.

Related Articles