ഹാർലി ഡേവിസൺ പാൻ അമേരിക്ക 1,250 എ ഡി വി ഇനി ഇന്ത്യക്കാർക്കും

  • 28/04/2021

ന്യൂഡൽഹി: സാഹസിക റൈഡർമാർ ഏറെ കാത്തിരുന്ന ഹാർലി ഡേവിസൺ പാൻ അമേരിക്ക 1,250 എ ഡി വി ഇന്ത്യൻ വിപണിയിലെത്തി. 16.90 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില. അതേസമയം, പാൻ അമേരിക്ക 1,250 സ്‌പെഷ്യൽ മോഡലിന് 19.99 ലക്ഷം രൂപയാകും.

1,252 സി സി, റെവല്യൂഷൻ മാക്‌സ് 1,250 മാക്‌സ് എൻജിനാണ് ഇവയുടെത്. സിക്‌സ് സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. സ്റ്റാൻഡേർഡ് വകഭേദത്തിന് റോഡ്, സ്‌പോർട്ട്, റെയ്ൻ, ഓഫ് റോഡ്, ഓഫ് റോഡ് പ്ലസ്, റൈഡർക്ക് തീരുമാനിക്കാവുന്ന കസ്റ്റം എന്നിങ്ങനെ അഞ്ച് മോഡുകളാണുള്ളത്. സ്‌പെഷ്യലിന് റൈഡർക്ക് തീരുമാനിക്കാവുന്ന രണ്ട് അധിക കസ്റ്റം മോഡുകളുണ്ട്.

ഫുൽ എൽ ഇ ഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് ഉള്ള 6.8 ഇഞ്ച് കളർ ടി എഫ് ടി ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേ, യു എസ് ബി സി ടൈപ് ഔട്ട്‌ലെറ്റ് എന്നിവയുണ്ട്. ക്രമീകരിക്കാവുന്ന സെമി ആക്ടീവ് സസ്‌പെൻഷൻ സെറ്റ്‌അപ്, ഹീറ്റഡ് ഗ്രിപ്‌സ്, സ്റ്റിയറിംഗ് ഡാംപർ തുടങ്ങിയ അധിക സംവിധാനങ്ങളുണ്ട് സ്‌പെഷ്യലിന്.

Related Articles