കൊറോണയുടെ രണ്ടാം തരംഗം: കളിക്കാർക്കൊപ്പം അംപയർമാരും ഐ പി എൽ വിടുന്നു

  • 29/04/2021

മുംബൈ: കൊറോണയുടെ രണ്ടാം തരംഗം മുൻനിർത്തി കളിക്കാർക്കൊപ്പം അംപയർമാരും ഐ പി എൽ വിടുന്നു. നിതിൻ മേനോൻ, പോൾ റെയ്ഫൽ എന്നീ അംപയർമാരാണ് ഐ പി എൽ വിട്ടത്. നിതിൻ മേനോന്റെ അമ്മയും ഭാര്യയും കൊറോണപോസിറ്റിവായതിനെ തുടർന്നാണ് ഐ പി എൽ വിട്ടതെന്ന് ബിസിസിഐ അറിയിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഓസ്ട്രേലിയ റദ്ദാക്കിയേക്കുമെന്ന ഭയം മൂലമാണ് റെയ്ഫൽ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്.

നേരത്തെ ആൻഡ്ര്യൂ ടൈ, കെയ്ൻ റിചാർഡ്സൺ, ആദം സാംപ, ലിയാം ലിവിംഗ്സ്റ്റൺ, ആർ അശ്വിൻ തുടങ്ങിയവർ ഐ പി എലിൽ നിന്ന് പിന്മാറിയിരുന്നു. തന്റെ കുടുംബം നിലവിൽ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാൻ ഒരു ബ്രേക് അത്യാവശ്യമായത് കൊണ്ടാണ് പിൻമാറ്റമെന്നുമാണ് അശ്വിൻ അറിയിച്ചത്.

ചെന്നൈ സൂപെർ കിംഗ്‌സിന്റെ ജോഷ് ഹേസൽവുഡ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപെ, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മിചൽ മാർഷ് എന്നിവർ ടൂർണമെന്റ് തുടങ്ങും മുന്നേ പിൻമാറിയിരുന്നു. രാജ്യത്ത് കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഐ പി എൽ സംഘടിപ്പിക്കുന്നത്.

Related Articles