ലൈവ്വയർ ഇലക്‌ട്രിക്ക് ബൈക്ക് ബ്രാൻഡുമായി ഹാർലി-ഡേവിഡ്സൺ

  • 12/05/2021

2018ലാണ് തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് ബൈക്ക് ആയ ലൈവ്വയറിനെ അമേരിക്കൻ ആഡംബര ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി-ഡേവിഡ്സൺ പുറത്തിറക്കിയത്. 2020-ൽ ഇന്ത്യയിലും വില്പനക്കെത്തും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കഴിഞ്ഞ വർഷം അവസാനത്തോടെ ഹാർലി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ലൈവ്വയർ എത്തിയില്ല.

ലൈവ്വയർ ബ്രാൻഡിലുള്ള ഹാർലിയുടെ ആദ്യ ബൈക്ക് ഈ വർഷം ജൂണിലാണ് എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ, ലൈവ്വയർ ബ്രാൻഡിലുള്ള ഇലക്‌ട്രിക്ക് ബൈക്കുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്ബനി പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിൽ ഈ ബൈക്കിന്റെ ലോഞ്ച് ഉണ്ടാകില്ലെന്നാണ് സൂചന. ലൈവ്വയർ ബ്രാൻഡിലുള്ള ഇലക്‌ട്രിക്ക് ബൈക്കുകൾ ഭാവിയിൽ വിപണിയുടെ മാറ്റം കണ്ട ഇന്ത്യയിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ ലൈവ്വയറിന് വെറും 3.5 സെക്കന്റ് മതി. ലൈവ്വയറിലേ ഇലക്‌ട്രിക്ക് കരുത്തിനെ ഹാർലി റെവലേഷൻ എന്നാണ് വിളിക്കുന്നത്. 15.5 കെവിഎച് ബാറ്റെറിയുമായി ഈ ഇലക്‌ട്രിക്ക് മോട്ടോർ ബന്ധിപ്പിച്ചിരിക്കുന്നു. 78Kw അഥവാ 104.6 ബിഎച്ച്‌പി ശക്തിയാണ് റെവലേഷൻ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ഇലക്‌ട്രിക്ക് വാഹനമായതിനാൽ ആക്സിലറേറ്റർ ചെറുതായൊന്നു തിരിക്കുമ്ബോൾ തന്നെ 116 എൻഎം ടോർക് കിട്ടും.

ഡിസി ഫാസ്റ്റ്ചാർജിങ് ഉപയോഗിച്ചാൽ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം മതി. ഫുൾചാർജിൽ 234 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ലൈവ്വയറിന് സാധിക്കും. നഗര യാത്രകളിൽ ഒറ്റചാർജിൽ 177 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നാണ് സൂചന. റോഡ്, റൈൻ, റേഞ്ച്, സ്‌പോർട് എന്നിങ്ങനെ അഞ്ചോളം റൈഡിങ് മോഡുകളും ലഭ്യമാണ്. കോർണറിങ് എബിഎസ്, റിഫ്ലക്സ്‌ ഡിഫെൻസിവ് റൈഡർ സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ, മുന്നിലെ ചക്രത്തിനു ലിഫ്റ്റ് മിറ്റിഗേഷൻ, ഡ്രാഗ്-ടോർക് സ്ലിപ് കണ്ട്രോൾ എന്നിവ പ്രധാന സവിശേഷതകളാണ്.

Related Articles