ആഗോളതലത്തിൽ ഇരുപത് ലക്ഷം ഇലക്‌ട്രിക് വാഹനങ്ങൾ വിറ്റ് ലെക്‌സസ്

  • 24/05/2021

ടൊയോട്ടയുടെ കീഴിലെ ആഡംബര കാർ നിർമാതാക്കളായ ലെക്‌സസ് ഇതുവരെയായി ആഗോളതലത്തിൽ ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങൾ വിറ്റതായി റിപ്പോർട്ട്. ലെക്‌സസ് ആർഎക്‌സ്400എച്ച്‌ ഹൈബ്രിഡ് വാഹനം 2005 ലാണ് അവതരിപ്പിച്ചത്. തുടർന്ന് നിരവധി ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾ (എച്ച്‌ഇവി) വിപണിയിലെത്തിച്ചു. കണക്കുകൾ പ്രകാരം 2020 ൽ വിറ്റ ആകെ വാഹനങ്ങളുടെ മൂന്നിലൊന്ന് ഇലക്‌ട്രിക് വാഹനങ്ങളാണ്.

ഏഷ്യൻ വിപണിയിൽ കഴിഞ്ഞ വർഷത്തെ വിൽപ്പനയുടെ 20 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളാണെന്നും വിൽപ്പന നടത്തിയ ഇലക്‌ട്രിക് വാഹനങ്ങളുടെ 25 ശതമാനത്തോളം ആർഎക്‌സ് ബാഡ്ജ് നൽകിയ വാഹനങ്ങളാണെന്നുമാണ് റിപ്പോർട്ട്. എച്ച്‌ഇവി, ബിഇവി (ബാറ്ററി ഇലക്‌ട്രിക് വാഹനം) വിഭാഗങ്ങളിലായി ഒമ്ബത് ഇലക്‌ട്രിക് മോഡലുകളാണ് നിലവിൽ ലോകത്തെ 90 ലധികം രാജ്യങ്ങളിലും മേഖലകളിലുമായി വിൽക്കുന്നത്.

പുതിയതും പരിഷ്‌കരിച്ചതുമായ 20 മോഡലുകൾ 2025 ഓടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. റിപ്പോർട്ട് അനുസരിച്ചു ഇവയിൽ പത്തിലധികം ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങൾ(ബിഇവി), ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾ (എച്ച്‌ഇവി), പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾ (പിഎച്ച്‌ഇവി) എന്നിവ ഉൾപ്പെടുന്നു. ആഡംബര പിഎച്ച്‌ഇവി ഈ വർഷം ആദ്യ അവതരിപ്പിക്കും. പുതിയ ബിഇവി അടുത്ത വർഷം പുറത്തിറക്കും. ലെക്‌സസിന്റെ ആദ്യ ഓൾ ഇലക്‌ട്രിക് വാഹനമായ യുഎക്‌സ് 300ഇ 2019 ലാണ് അവതരിപ്പിച്ചത്. ഈ ഇലക്‌ട്രിക് വാഹനങ്ങൾക്ക് 2005 മുതൽ 2021 ഏപ്രിൽ അവസാനം വരെയുള്ള പതിനഞ്ച് വർഷ കാലയളവിൽ ഏകദേശം 19 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിഞ്ഞതായി കമ്ബനി പറയുന്നു.

Related Articles