ടോക്യോ ഒളിമ്പിക്‌സിനെതിരെ വീണ്ടും ഡോക്ടർമാർ; പുതിയ ‘ഒളിമ്പിക്സ് വകഭേദം’ സൃഷ്ടിക്കപ്പെടാം

  • 27/05/2021

ടോക്യോ: ഒളിംപിക്‌സ് നടത്തരുതെന്നും അത് പുതിയ കൊവിഡ് വകഭേദത്തിന് കാരണമാകുമെന്നും ജപ്പാനിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ടോക്യോവിൽ നടത്താനിരുന്ന ഒളിംപിക്‌സ് കൊവിഡ് ബാധയെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. ഒളിംപിക്‌സ് നടത്തിയാൽ അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

ഒളിംപിക്‌സിന് ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകൾ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയിൽ പല കൊവിഡ് വകഭേദങ്ങൾ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിംപിക്‌സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വർഷം വരെ അതിന്റെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടി വരുമെന്നും ഡോക്ടർമാരുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ആശങ്കയെ തുടർന്ന് ടോക്യോ ഒളിംപിക്‌സിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. ഒളിംപിക്‌സ്ന ടത്തുകയാണെങ്കിൽ തന്നെ വിദേശ കാണികളെ വിലക്കാനാണ് ജപ്പാൻ തീരുമാനിച്ചത്. വിദേശ കാണികൾ ഒളിംപിക്‌സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം.

Related Articles