ഇത്തവണത്തെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് ഇടം നേടാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്. 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറുമായി ഇന്ത്യ അടുത്ത ആഴ്ച ഏറ്റുമുട്ടാനിരിക്കേയാണ് സ്റ്റിമാച്ച് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വ്യക്തമാക്കിയത്."ഏപ്രിൽ പകുതി മുതൽ ക്യാമ്പ് ആരംഭിക്കാനായിരുന്നു ഞങ്ങളുടെ പ്രാഥമിക പദ്ധതി. അത് സാധ്യമല്ലാത്തപ്പോൾ ഞങ്ങൾ മെയ് 2 ന് കൊൽക്കത്തയിൽ ക്യാമ്പ് ആരംഭിക്കാൻ ശ്രമിച്ചു. കുറച്ച് ഫ്രണ്ട്ലി മാച്ചുകൾ കളിക്കാനുള്ള പദ്ധതികളും ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കോവിഡ് വ്യാപനം ബാധിച്ചു, എല്ലാം റദ്ദാക്കി" സ്റ്റിമാച് പറഞ്ഞു."ക്യാബിന്റെ ഏതാനും ദിവസങ്ങൾ ദോഹയിൽ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അത് അത്ര അനുയോജ്യമല്ലായിരുന്നു, പക്ഷേ അത് നടന്നു. നഷ്ടപ്പെട്ട സമയത്തിന് പകരം വഴി കതണ്ടെത്തണം," സ്റ്റിമാച് പറഞ്ഞു.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് ഇയിൽ ഖത്തർ, ഒമാൻ, അഫ്ഘാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്, ഒമാൻ രണ്ടാമതും. ബംഗ്ലാദേശിനും പിറകിൽ നാലാമതാണ് ഇന്ത്.ഖത്തറിനെയും ഒമാനെയും പിന്തള്ളി മുന്നിലെത്തുന്നത് ഇന്ത്യക്ക് അപ്രാപ്യമായിരിക്കുമെങ്കിലും മൂന്നാംസ്ഥാനം പിടിക്കുക എന്ന ലക്ഷ്യം കൈവരിക്കുക എന്ന സ്വപ്നം ഇന്ത്യൻ ടീമിൽ സജീീവമാണ്."യാത്രയുടെ അവസാനത്തിൽ ഞങ്ങൾ എഎഫ്‌സി ഏഷ്യൻ കപ്പിൽ എത്തുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഗ്രൂപ്പിന്റ സ്ഥാനം ഇപ്പോൾ കാര്യമാക്കേണ്ടതില്ല, കാരണം യഥാർത്ഥ സ്ഥിതി നിലവിലുള്ളതിൽ നിന്ന് വളരെ അകലെയാണ്," സ്റ്റിമാച് പറഞ്ഞു."ഖത്തർ പൂർണ്ണമായും തയ്യാറായ ടീമാണ്, ബംഗ്ലാദേശ് അവരുടെ സീസൺ മെയ് 10 ന് പൂർത്തിയാക്കി, അഫ്ഗാൻ കളിക്കാരിൽ 28 പേരിൽ 23 പേരും യൂറോപ്പിലോ യുഎസ്‌എയിലോ കളിക്കുന്നു.""നമ്മുടെ ടീമിന്റെ സ്ഥിതി വ്യത്യസ്തമാണ്, പക്ഷേ ഞങ്ങൾ എല്ലാം നൽകുമെന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. എഎഫ്സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാൻ ഞങ്ങൾ എല്ലാം ചെയ്യും. എങ്കിൽ മാത്രമേ നമ്മുടെ ശരിയായ പരിശ്രമം ആരംഭിക്കൂ," അദ്ദേഹം തുടർന്നു."ഖത്തർ ഭാവി ആതിഥേയനാണെന്ന് ഞങ്ങൾക്കറിയാം, അവർക്ക് അവരുടെ ടീമുകൾക്കായി മികച്ച സൗകര്യങ്ങളുണ്ട്. ഈ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, "അദ്ദേഹം പറഞ്ഞു.ജൂൺ മൂന്നിനാണ് ഖത്തറുമായി ഇന്ത്യയുടെ മത്സരം. ജൂൺ ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യ ഏറ്റുമുട്ടും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?