കോപ്പാ അമേരിക്ക റദ്ദാക്കി; അർജന്റീനയിലും നടക്കില്ല

  • 31/05/2021

ബ്യൂണസ് ഐറിസ്: കൊളംബിയക്ക് പിന്നാലെ അർജന്റീനയിലും ഇത്തവണ കോപ്പാ അമേരിക്ക നടക്കില്ല. അർജന്റീനയിൽ കൊറോണ വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനാണ് ആതിഥേയരായ അർജന്റീനയെ ടൂർണ്ണമെന്റ് നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയത്. ടൂർണ്ണമെന്റ് താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ സർക്കാർ ഇതിര പ്രക്ഷോഭത്തെ തുടർന്ന് മറ്റൊരു ആതിഥേയ രാജ്യമായ കൊളംബിയയെയും ഒഴിവാക്കിയിരുന്നു.

ഇതോടെ ജൂൺ 13ന് നടക്കേണ്ട ടൂർണ്ണമെന്റ് പ്രതിസന്ധിയിലായിരിക്കുകയാണ്. താൽക്കാലികമായി ടൂർണ്ണമെന്റ് റദ്ദാക്കുകയാണ്. എന്നാൽ ഉടൻ തന്നെ മറ്റൊരു വേദി കണ്ടെത്തും. വേദി കണ്ടെത്താത്ത പക്ഷം ടൂർണ്ണമെന്റ് പൂർണ്ണമായും റദ്ദാക്കും-ഫെഡറേഷൻ അറിയിച്ചു. അമേരിക്ക, ചിലി എന്നീ രാജ്യങ്ങൾ ടൂർണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. 2020ൽ നടക്കേണ്ട കോപ്പാ അമേരിക്കയാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ടൂർണ്ണമെന്റ് റദ്ദാക്കുകയായിരുന്നു.

Related Articles