ഖത്തർ ലോകകപ്പ്: അവസാനവട്ട ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും

  • 27/09/2022




ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇനിയും ഇതുവരെ സീറ്റ് ഉറപ്പിച്ചിട്ടില്ലാത്ത ആരാധകർക്കുള്ള അവസാനവട്ട ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. ഖത്തർ സമയം ഉച്ചക്ക് 12 മണിക്ക് https://www.fifa.com/fifaplus/en/tickets എന്ന ലിങ്ക് വഴി ടിക്കറ്റിനായി അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യമെന്ന പരിഗണനയിലായിരിക്കും അപേക്ഷകൾ പരിഗണിക്കുക. ടൂർണമെന്റ് അവസാനിക്കുന്നത് വരെ വിൽപന തുടരും.

ഈ ഘട്ടത്തിൽ ടിക്കറ്റുകൾ പെട്ടെന്ന് തന്നെ വിറ്റുതീരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കുന്നതായിരിക്കും ഉചിതം. ആരാധകർ പതിവായി  FIFA.com/tickets വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ റിലീസുകളിലൂടെയും റീസെയിലുകളിലൂടെയുമുള്ള ലഭ്യത ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.

വ്യക്തിഗത മത്സര ടിക്കറ്റുകൾ നാല് വിഭാഗങ്ങളിൽ  ലഭ്യമാകും, കാറ്റഗറി 4 ടിക്കറ്റുകൾ ഖത്തറിലെ താമസക്കാർക്ക് മാത്രമായി റിസർവ് ചെയ്തിട്ടുണ്ട്.ഒരു മത്സരത്തിന് പരമാവധി ആറ് ടിക്കറ്റുകളും മുഴുവൻ മത്സരങ്ങൾക്കുമായി പരമാവധി 60 ടിക്കറ്റുകളും വാങ്ങാം. അംഗപരിമിതർക്കും മറ്റു പ്രത്യേക കാറ്റഗറിലും പെട്ടവർക്കുള്ള ലഭ്യതയെ കുറിച്ച് മനസിലാക്കാൻ  Accessibility Tickets സന്ദർശിക്കാം.

Related Articles