വീണ്ടും ഐസിസി ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേ

  • 12/11/2022



ദുബായ്: ഐസിസി ചെയര്‍മാനായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.സിംബാബ്‌വെയുടെ തവെംഗ്‌വാ മുഖുലാനി അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ എതിരില്ലാതെയാണ് ബാര്‍ക്ലേ വീണ്ടും ഐസിസി ചെയര്‍മാനായി തെര‍ഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനാകുന്നത്. ഐസിസി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരാമായി കാണുന്നുവെന്ന് ബാര്‍ക്ലേ പറഞ്ഞു.

ഓക്‌ലന്‍ഡില്‍ നിന്നുള്ള അഭിഭാഷകനായ ബാര്‍ക്ലേ 2020 നവംബറിലാണ് ആദ്യമായി ഐസിസി ചെയര്‍മാനാകുന്നത്. മുമ്പ് ന്യൂസിലന്‍ ക്രിക്കറ്റിന്‍റെ ചെയര്‍മാനായിരുന്ന ബാര്‍ക്ലേ 2015ലെ ഏകദിന ലോകകപ്പിന്‍റെ ഡറക്ടറായിരുന്നു. ജൂലൈയില്‍ വീണ്ടും ചെയര്‍മാനാവാനുള്ള ആഗ്രഹം ബാര്‍ക്ലേ പരസ്യമാക്കിയിരുന്നു. ഐസിസിയില്‍ വലിയ സ്വാധീനമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ആരും മത്സരിക്കാനില്ലാതിരുന്നതോടെ ബാര്‍ക്ലേ തന്നെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു

Related Articles