ബ്രസീലിനോട് അടിയറവ് പറഞ്ഞ് സെര്‍ബിയ: ഇരട്ടഗോൾ നേടിയത് റിച്ചാര്‍ലിസണ്‍

  • 25/11/2022



ലുസൈല്‍: ബ്രസീലിയന്‍ ആക്രമണങ്ങള്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാര്‍ലിസണ്‍. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം.62, 73 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 

ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. 




Related Articles