ഒരു ഗോൾ വിജയം: ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ് ടുണീഷ്യ

  • 26/11/2022



ദോഹ: ഗ്രൂപ്പ് ഡി മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ സോക്കറൂസ് ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. 23-ാം മിനുട്ട് മിച്ചൽ ഡ്യൂക്ക് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും ഓസീസിന്റെ പ്രതിരോധമികവ് ടുണീഷ്യയുടെ വഴി തടഞ്ഞു.

മത്സരത്തിൽ മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്‌ത്രേലിയയുടെ വിജയം. ഗ്രേഗ് ഗുഡ്‌വിന്റെ ഷോട്ട് ഡിഫ്‌ളക്ടായി വന്ന ക്രോസിൽ നിന്ന്‌ ഡ്യൂക്ക് ടുണീഷ്യൻ വല കുലുക്കുകയായിരുന്നു. ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്‌ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. 2010ൽ സെർബിയക്കെതിരെയും 2014ൽ ചിലിക്കെതിരെയും ടിം കാഹിൽ ഹെഡ്ഡർ ഗോൾ നേടിയിരുന്നു. അൽജനൂബ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്

Related Articles