പരിക്കിനൊപ്പം നെയ്മറിന് പനിയും; വിശ്രമം അനിവാര്യം

  • 29/11/2022




ദോഹ: ഗ്രൂപ്പ് ജിയിൽ സ്വിറ്റ്‌സർലൻഡിനെ കീഴടക്കിയ മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്റ്റേഡിയത്തിൽ വരാത്തതിന് കാരണം വെളിപ്പെടുത്തി സഹതാരം വിനീഷ്യസ് ജൂനിയർ. നെയ്മറിന് പനിയാണ് എന്നാണ് വിനീഷ്യസിന്‍റെ വിശദീകരണം. 

വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ്സാണ് വിനീഷ്യസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇക്കാര്യത്തില്‍ ബ്രസീല്‍‌ ടീം ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ആദ്യ മത്സരത്തിൽ കണങ്കാലിനേറ്റ പരിക്കു മൂലം വിശ്രമത്തിലാണ് നെയ്മർ.

ചൊവ്വാഴ്ച സ്റ്റേഡിയം 974ൽ നടന്ന മത്സരത്തിൽ നെയ്മറിന്‍റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിക്കേറ്റ ഡാനിലോ സ്‌റ്റേഡിയത്തിൽ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരശേഷം ഇരുവരും പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരുവരും എംആര്‍ഐ സ്കാനിങ്ങിന് വിധേയരായിരുന്നു.

Related Articles