ഖത്തർ ലോകകപ്പ്: വിമർശകരുടെ വായടപ്പിച്ച് പ്രീ ക്വാർട്ടറിൽ അർജന്റീന

  • 01/12/2022



ദോഹ : സൗദി അറേബ്യക്ക്‌ മുന്നിൽ പരാജയപ്പെട്ട അർജന്റീന വിമർശകരുടെ വായടപ്പിച്ച് ആധികാരികമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ​പോളിഷ് പ്രതിരോധക്കോട്ട തകർത്താണ് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. ആസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്‍റീനയുടെ എതിരാളികൾ. തോറ്റെങ്കിലും നാലു പോയന്‍റുമായി ഗ്രൂപിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി.

കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു. ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46-ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68-ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്.

പോളണ്ടിന്റെ പ്രതീക്ഷകളാകെ തകർക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ അർജന്റീനയുടെ ഗോളുകൾ. മത്സരത്തിൽ പോളണ്ടിനെതിരെ ‌23 ഷോട്ടുകളാണ് അർജന്റീന ഉതിർത്തത്. ഇതിൽ 12 എണ്ണം ഓൺ ടാ​ർ​ഗെറ്റുമായിരുന്നു.

Related Articles