രാം ചരണിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത: 'ആര്‍സി 15' ചിത്രീകരണം പുനരാരംഭിക്കുന്നുവെന്ന് ഷങ്കര്‍

  • 10/02/2023



ആരാധകര്‍ രാം ചരണിന്റേതായി കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍സി 15' എന്ന വിളിപ്പേരുള്ള പ്രൊജക്റ്റ്. ഹിറ്റ് മേക്കര്‍ ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് പ്രധാന പ്രത്യേകത. ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് രാം ചരണ്‍ നായകനാകുന്ന 'ആര്‍സി 15' എന്നതിനാല്‍ തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ്. 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. കമല്‍ഹാസൻ നായകനായ 'ഇന്ത്യൻ 2' എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഷങ്കര്‍ തുടര്‍ന്നതിനാലാണ് 'ആര്‍സി 15' വൈകിയത്. എന്തായാലും രാം ചരണ്‍ ചിത്രം പുനരാരംഭിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

Related Articles