കുവൈത്ത് ജനതയ്ക്ക് ഉറക്കം കുറവ്; ലോകത്ത് അഞ്ചാം സ്ഥാനത്ത്

  • 29/08/2025


കുവൈത്ത് സിറ്റി: ലോകത്തിൽ ഏറ്റവും കുറവ് ഉറങ്ങുന്ന ജനവിഭാഗങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കുവൈത്തികളെന്ന് പുതിയ പഠനം. ഒരു ദിവസം ശരാശരി 375 മിനിറ്റ് (6 മണിക്കൂറും 15 മിനിറ്റും) മാത്രമാണ് കുവൈത്തികൾ ഉറങ്ങുന്നത്.

ലോകത്തിലെ 50 രാജ്യങ്ങളിലെ ആളുകളുടെ ഉറക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വേൾഡ് പോപ്പുലേഷൻ റിവ്യൂ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് രാജ്യങ്ങളെ 11 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

ഉറക്കം കുറഞ്ഞ രാജ്യങ്ങൾ

ജപ്പാൻ: 5 മണിക്കൂർ 52 മിനിറ്റ്

സൗദി അറേബ്യ, കൊറിയ: 6 മണിക്കൂർ 2 മിനിറ്റ്

ഫിലിപ്പീൻസ്: 6 മണിക്കൂർ 8 മിനിറ്റ്

കുവൈത്ത്: 6 മണിക്കൂർ 15 മിനിറ്റ്

ഒരു ദിവസം ശരാശരി അർധരാത്രി 12:14 ന് ഉറങ്ങാൻ തുടങ്ങുന്ന കുവൈത്തികൾ രാവിലെ 8:01ന് ഉണരുന്നതായും പഠനം പറയുന്നു. ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Related News