മുത്‌ല സിറ്റിയിൽ വാട്ടർ ടവറിൽ തീപിടിത്തം

  • 31/08/2025


കുവൈത്ത് സിറ്റി: മുത്‌ല റെസിഡൻഷ്യൽ സിറ്റിയുടെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായ മുത്‌ല വാട്ടർ ടവേഴ്‌സ് നിർമ്മാണ സ്ഥലത്ത് തീപിടിത്തമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. അപകടത്തിൽ ആളപായമില്ലെന്നും വസ്തുവകകൾക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും അവർ വ്യക്തമാക്കി.

നിർമ്മാണ കരാറുകാരന്റെ ഉത്തരവാദിത്തത്തിലുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കാരണം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. മന്ത്രാലയം പദ്ധതിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, പുതിയ ജനവാസ മേഖലകളിലെ ജല ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഫാത്തിമ ഹയാത്ത് കൂട്ടിച്ചേർത്തു.

Related News