കീര്‍ത്തി സുരേഷ് ചിത്രം 'ദസറ': ദൃശ്യങ്ങള്‍ പുറത്തുവിട്ടു

  • 05/04/2023



കീര്‍ത്തി സുരേഷ് ചിത്രമായി ഒടുവിലെത്തിയ ചിത്രം ദസറയാണ്. നാനി ആണ് ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു.

നാനി നായകനായ ചിത്രം 'ദസറ'യെ അഭിനന്ദിച്ച് മഹേഷ് ബാബു അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് 'ദസറ' എന്നും മഹേഷ് ബാബു പറയുന്നു. 'ധരണി' എന്ന കഥാപാത്രമായിട്ടാണ് നാനി ചിത്രത്തില്‍ വേഷമിടിരിക്കുന്നത്. നടി നിവേദയും ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തിച്ചത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Related Articles