രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ: മാറ്റം തിരിച്ചറിയാം

  • 01/07/2023



അൽപം ജീരകം ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പലരുടെയും ശീലമാണ്. ഇനി മുതൽ രാവിലെ വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കുക. കാരണം ഇത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ഫലപ്രദമായാണ് പഠനങ്ങൾ പറയുന്നത്. 

ഒരു ടീസ്പൂൺ ജീരകത്തിൽ 8 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ, ഒരു ഗ്ലാസ് ജീര വെള്ള‌ത്തിൽ (1 ടീസ്പൂൺ ജീരകപ്പൊടി) ചേർക്കുന്നത് അധിക കലോറിയ്ക്ക് കാരണമാകില്ല. ജീരകം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല വയറിൽ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പ് കുറയ്ക്കുന്നു. ഇത് ഉപാപചയ നിരക്ക് കൂടുതൽ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കുന്നു. 

ജീരകത്തിലെ പോളിഫെനോളുകൾ ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെ ശപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ജീരക വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് സഹായകമാണ്. ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന പ്രത്യേക സംയുക്തം ആമാശയ ഗ്രന്ഥി സ്രവത്തെ ഉത്തേജിപ്പിക്കുന്നു. 

ജീരക വെള്ളത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ട്. ഇത് പലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ പടരുന്ന മെറ്റാസ്റ്റാസിസിനെ ഇത് തടയുന്നു. മറ്റൊന്ന് ജീരക വെള്ളം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്നതിന് ഇരുമ്പ് ആവശ്യമാണ്, ജീരക വെള്ളം പതിവായി കുടിക്കുന്നത് അനീമിയയുടെ ലക്ഷണങ്ങൾ തടയാനും കുറയ്ക്കാനും സഹായിക്കുന്നു.

Related Articles