ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയില്‍ ഒരു മത്സരത്തില്‍ രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയിരിക്കുന്നത്. വിമര്‍കരുടെ വായടപ്പിക്കുന്നതാണ് സിറാജിന്റെ ഈ നേട്ടം. കൊല്‍ക്കത്തക്കെതിരെ ആദ്യ ഓവറില്‍ തന്നെ സിറാജ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സിറാജിന്റെ ആദ്യ 13 പന്തുകളില്‍ ഒരു റണ്‍ പോലും നേടാന്‍ കൊല്‍ക്കത്തയുടെ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ആര്‍ബിയിലെ എല്ലാ താരങ്ങളും തനിക്ക് പിന്തുണ നല്‍കിയിരുന്നതായി തന്റെ നേട്ടത്തിനുശേഷമുള്ള പ്രതികരണത്തില്‍ സിറാജ് പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?