മുന്നില്‍ ധവാന്‍ മാത്രം; ഐപിഎല്ലില്‍ പുതിയ നേട്ടവുമായി കോലി

  • 23/10/2020

ഐപിഎല്ലില്‍ പുതിയ ഒരു നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ലീഗില്‍ 500 ഫോറുകള്‍ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. ശിഖര്‍ ധവാനാണ് ഐപിഎല്ലില്‍ ആദ്യമായി 500 ഫോറുകള്‍ തികച്ച് കോലിയെക്കാള്‍ മുന്നിലുള്ളത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലായിരുന്നു കോലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് ഫോറുകള്‍ നേടിയതോടെ രണ്ടാം സ്ഥാനക്കാരന്‍ എന്ന റെക്കോര്‍ഡ് ലഭിച്ചു. ശിഖര്‍ ധവാന്‍ പേരില്‍ 575 ബൗണ്ടറികളാണ് ഉള്ളത്. സുരേഷ് റെയ്‌ന (493), ഗൗതം ഗംഭീര്‍ (491), ഡേവിഡ് വാര്‍ണര്‍ (485), എന്നിവര്‍ കോലിക്ക് തൊട്ടുപിന്നാലെ ഉണ്ട്.

Related Articles