സുഖം പ്രാപിച്ചുവരികയാണ്, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി: കപില്‍ ദേവ്

  • 24/10/2020

നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് സുഖം പ്രാപിച്ചുവരുന്നു. ആശുപത്രിയില്‍ നിന്നും ട്വിറ്ററില്‍ നിന്നും അദ്ദേഹം തന്നെയാണ് ആരോഗ്യ വിവരം പങ്കുവെച്ചത്. താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും എല്ലാവരുടെ പ്രാര്‍ത്ഥനകള്‍ക്ക് സ്‌നേഹത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. 

കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കുകയായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കി.


Related Articles