തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഐറിസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആശുപത്രി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രിക്രിയ വിജയകരമാണെന്നും മറഡോണ പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരും എന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. മറഡോണയ്ക്ക് വിഷാദം രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍. ഇതിന് മുമ്പ് തന്നെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നതായാണ് സൂചന. ഏതാനും ദിവസങ്ങളായി ഭക്ഷണം പോലും സമയത്തിന് കഴിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹായി കഴിഞ്ഞ ദിവസം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?