കരിങ്കോഴി കൃഷിയുമായി ധോണി; 2000 കുഞ്ഞുങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി

  • 13/11/2020

ക്രിക്കറ്റില്‍ മാത്രമല്ല മറ്റ് മേഖലകളിലും തനിക്ക് കഴിവ് വിജയിക്കാന്‍ സാധിക്കും എന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എംഎസ് ധോണി. ധോണി കരിങ്കോഴി കൃഷി ആരംഭിക്കാന്‍ പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനായി അദ്ദേഹം 2000 കുഞ്ഞുങ്ങളെ ബുക്ക് ചെയ്തതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 

ധോണിയുടെ റാഞ്ചിയില്‍ ഉള്ള ഫാമില്‍ വളര്‍ത്താനാണ് 2000 കരിങ്കോഴികളെ വാങ്ങാനായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് ധോണിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കോഴിക്കുഞ്ഞുങ്ങളെ കൈമാറും. വിനോദ് മേധ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 


Related Articles