സംഘടനാ ചാർട്ടേഡ് വിമാന പ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പോ ?

  • 18/05/2020

പൊതു മാപ്പ് കേന്ദ്രത്തിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പോലും  വിമുഖത കാണിക്കുന്നതും രണ്ടാം ഭാരത് മിഷനിൽ ഗൾഫിൽ നിന്ന്  കുറച്ചു മാത്രം വിമാനങ്ങൾ അനുവദിച്ചതും നാട്ടിലേക്ക്  പ്രവാസികളുടെ  വരവ് കുറക്കാൻ ഉദേശിച്ചാണെന്നും  വിലയിരുതുമ്പോഴാണ്  പ്രമുഖ പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാനത്തിന് അനുമതി തേടി  കേന്ദ്ര സർക്കാരിനെ സമീപിക്കുന്നത്,

യുഎഇയും,കുവൈത്തും,  ഇന്ത്യക്കാരായ പ്രവാസികളെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്നും,ഖത്തർ എയർവേഴ്സ് വിമാന സർവീസ് പുനരാരംഭിക്കാമെന്നും  അറിയിച്ചിട്ടും  അനുമതി നൽകാത്ത  കേന്ദ്ര സർക്കാർ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് പ്രതീക്ഷയില്ല, അപേക്ഷ നിരസിച്ചാൽ സർക്കാരിന് മേൽ പഴിചാരി  രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തന്ത്രമായിട്ടെ ഇതിനെ  കാണുവാൻ കഴിയൂ,

ദിവസവും കോടികളുടെ നഷ്ട്ടമാണ് വിമാന കമ്പനികൾ നേരിടുന്നത്, 
ഏതെങ്കിലും വിധത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയുമായിരുന്നെങ്കിൽ തീർച്ചയായും വിമാന സർവീസുകൾ പുനരാരംഭിക്കുമായിന്നു, ചാർട്ടേഡ് വിമാനങ്ങളിൽ ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തുമോ സൗജന്യയാത്ര അനുവദിക്കുമോ എന്നതിനെ കുറിച്ച് വക്തമാക്കാത്തതും പ്രവാസി സംഘടനകളുടെ പ്രഖ്യാപനത്തിൽ സംശയം ഉയരുവാൻ കാരണമാകുന്നു,

തിരഞ്ഞെടുപ്പ് കാലത്ത്  ചാർട്ടേഡ് വിമാനങ്ങളിൽ പ്രവർത്തകരെ വോട്ട് ചെയ്യുവാൻ കൊണ്ട് പോകുന്ന പോലെയല്ല  കോവിഡ് പ്രതിസന്ധിഘട്ടം,
രാഷ്ട്രീയ പോരിൽ നിങ്ങളെക്കാൾ ഞങ്ങൾ വലിയവരാണെന്ന്  തെളിയിക്കാൻ പാഴ് പ്രഖ്യാപനം നിൽക്കുന്നവരും പബ്ലിസിറ്റിക്ക്  വേണ്ടി  പ്രവാസികളെ  വിഢിവേഷം കെട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയുകയില്ല,

വന്ദേ ഭാരത് വിഷ്യൻ ആരംഭിച്ച ശേഷം പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യമായി ഒരു ടിക്കറ്റ് പോലും പ്രഖ്യാപിക്കാത്ത സംഘടനകളും ചാർട്ടേഡ് വിമാന പ്രഖ്യാപനം നടത്തിയെന്നതാണ് കൗതുകം,

ആപത്തു ഘട്ടത്തിൽ പരസ്പരം സഹായിച്ചും സഹകരിച്ചും ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ പ്രവാസിക്ക്  കഴിയുമെന്ന് കേന്ദ്ര സർക്കാരിന് ബോധ്യമുള്ളത് കൊണ്ടാണ്  മറ്റു രാജ്യങ്ങൾ പൗരന്മാർക്ക് സൗജന്യ വിമാനങ്ങൾ അനുവദിക്കുമ്പോൾ കടക്കെണിയിൽ കൂപ്പു കുത്തിയ എയർ ഇന്ത്യയെ കൈപിടിച്ച് ഉയർത്താൻ  ജോലിയും കൂലിയുമില്ലാത്ത പ്രവാസികളുടെ മേൽ ടിക്കറ്റ് ചാർജ് ഏർപ്പെടുത്തി പിഴിയുന്നത്,

സുമനസ്സുകളും, പ്രവാസി വ്യവസായ പ്രമുഖരും, ഉള്ള കാലം വരെ നടനായാൻ ആഗ്രഹിക്കുന്ന ഒരു  പ്രവാസിപോലും ടിക്കറ്റിന് പൈസ ഇല്ലാത്ത കാരണത്താൽ നാടണയാതിരിക്കില്ലെന്ന തോന്നലിൽ നിന്നാണ് ഈ ചൂഷണം,

പ്രവാസികളെ നാട്ടിലേക്ക് എത്തിച്ചാൽ കോവിഡ് രോഗം പടർന്നു പിടിക്കുമെന്ന ഭയവും, വരുന്നവരെ കൊറാണ്ടിയെൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലാത്തതുമാണ്   കേന്ദ്ര,സംസ്ഥാന,സർക്കാറുകൾ പരസ്പരം പഴിചാരി കാലതാമസം വരുത്തുന്നത്,

പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാനം പ്രഖ്യാപിക്കുന്നതിനേക്കാൾ   കൂടുതൽ വിമാനം അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയും, നാട്ടിലെത്തുന്ന പ്രവാസികളെ  കൊറേണ്ടേൻ ചെയ്യുവാനുള്ള സൗകര്യം സ്വന്തം നിലക്ക് ഏർപ്പെടുത്തുകയും,സംസ്ഥാന സർക്കാരുകറുകളെ പ്രേരിപ്പിക്കുകയുമല്ലേ ചെയ്യേണ്ടിയിരുന്നത് ?.

Related Blogs