കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമല്ല: പുട്ട വിമലാദിത്യ

  • 29/04/2025

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനം നിലച്ച മട്ടിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. ഐഎസ് ഇപ്പോള്‍ സജീവമല്ല. ആളുകളെ ഭീകരവാദത്തിലേക്ക് എത്തിക്കുന്നതിനുള്ള നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്, കേരള ഭീകരവിരുദ്ധ സ്ക്വാഡ് മുന്‍ തലവന്‍ കൂടിയായ കമ്മിഷണര്‍ പറഞ്ഞു. 

തീവ്രവാദ ആശയങ്ങളുള്ള ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്. ഇത്തരം വിഭാഗങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. എന്നാല്‍ ഐഎസിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. എന്നുവച്ച്‌ അതിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്തെന്നു പറയാനുമാവില്ലെന്ന് കമ്മിഷണര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളും സജീവമല്ല. ഭീകരവാദ ആശയം പ്രചരിപ്പിക്കുകയും തക്കം പാര്‍ത്തിരുന്ന് അടിക്കുകയും ചെയ്യുന്നവരെയാണ് സ്ലീപ്പര്‍ സെല്ലുകള്‍ എന്നു പറയുന്നത്. എങ്കിലും കുറെപ്പേര്‍ ഇപ്പോഴും നിരീക്ഷണത്തിണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Related News