ഹൈവേകളിൽ തീവ്ര ട്രാഫിക് കാമ്പയിൻ: 2,326 നിയമലംഘനങ്ങൾ രേഖപ്പെടുത്തി; 148 വാഹനങ്ങൾ പിടിച്ചെടുത്തു

  • 09/11/2025



കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക്കിന് കീഴിലുള്ള ഹൈവേസ് അഡ്മിനിസ്ട്രേഷൻ, റഡാർ ഉപയോഗിച്ചുള്ള ട്രാഫിക് കാമ്പയിനുകൾ നടത്തി. നവംബർ 6, വ്യാഴാഴ്ച മുതൽ നവംബർ 8, ശനിയാഴ്ച വരെ നിരവധി പ്രധാന പാതകളിൽ പരിശോധന നടന്നു. റോഡിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അമിതവേഗതയിലുള്ള ഡ്രൈവർമാരെ തിരിച്ചറിയുക, മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിവയിലായിരുന്നു പ്രധാന ശ്രദ്ധ.

ക്യാമ്പയിനിൽ 2,326 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 4 പേരെ തടങ്കലിലാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിന് ഒരാളെ പിടികൂടി. 146 കാറുകളും 2 മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ ആകെ 148 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനുകളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related News