പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്; മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശം

  • 05/05/2025

പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദ്കുമാറിന്റെ ഹർജിയില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദ്കുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള റിപ്പോർട്ട് കോടതി തേടി. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇക്കാര്യത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു.

തട്ടിപ്പിന് പിന്നില്‍ ആര് ആർക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടായത് എന്ന കാര്യത്തില്‍ എല്ലാം വിവരങ്ങളും പുറത്തുവരണം. കുറ്റപത്രം സമർപ്പിച്ച ശേഷം ഹൈക്കോടതിയില്‍ ജാമ്യഹർജി നല്‍കാൻ സുപ്രീംകോടതി ആദ്യം നിർദ്ദേശിച്ചെങ്കിലും ആനന്ദ്കുമാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യം മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ശ്യാം നന്ദൻ എന്നിവർ ഉന്നയിച്ചതോടെയാണ് കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയ്ക്കാൻ തയ്യാറായത്.

Related News