എഡിജിപി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം റിപ്പോര്‍ട്ട് നല്‍കിയില്ല; വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

  • 06/05/2025

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണ റിപ്പോർട്ട് നല്‍കാത്തതില്‍ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമർശനം.

റിപ്പോർട്ട് സർക്കാരിന് നല്‍കിയെന്ന് ഡിവൈഎസ് പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയില്‍ നല്‍കിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്‍റെ തല്‍സ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

Related News