മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 07/05/2025

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് - ഹസീന ദമ്ബതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

Related News