ഡ്രൈവര്‍ 'ഉറങ്ങിപ്പോയി'; കുമ്ബളത്ത് യൂ- ടേണ്‍ എടുത്ത ലോറിയിലേക്ക് ബസ് ഇടിച്ചുകയറി; 28 പേര്‍ക്ക് പരിക്ക്

  • 10/05/2025

കുമ്ബളം ടോള്‍ പ്ലാസയ്ക്ക് തൊട്ടുമുന്‍പ് യൂ- ടേണ്‍ എടുക്കുകയായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി 28 പേര്‍ക്ക് പരിക്ക്. ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.'നന്ദനം' എന്ന പേരിലുള്ള ടൂറിസ്റ്റ് ബസാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്. എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ കുമ്ബളം-അരൂര്‍ ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ കുണ്ടന്നൂര്‍- തൃൂപ്പൂണിത്തുറ റൂട്ടിലൂടെ മുന്നോട്ടുപോകാന്‍ കണ്ടെയ്‌നര്‍ ലോറി യൂ- ടേണ്‍ എടുക്കുമ്ബോഴാണ് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചുകയറിയതെന്നും പൊലീസ് പറഞ്ഞു.

Related News