കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ; 'ക്ഷീണം പറഞ്ഞപ്പോള്‍ കാര്യമായി എടുത്തില്ല', നീതു വെന്റിലേറ്ററില്‍ കഴിഞ്ഞത് 21 ദിവസം

  • 12/05/2025

കഴക്കൂട്ടത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയ വിധേയയാതിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലാവുകയും ഒൻപത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്നാണ് ഇന്ന് പുറത്തുവന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാണ് മെഡിക്കല്‍ ബോർഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു. 21 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞത് ഉള്‍പ്പെടെ യുവതി കടന്നുപോയത് വലിയ ദുരിതത്തിലൂടെയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

തിരുവനന്തപുരം കാലടി സ്വദേശിനിയും യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ്‍വെയർ എഞ്ചിനീയറുമായ എം.എസ് നീതു ഫെബ്രുവരി 22നാണ് കഴക്കൂട്ടം കുളത്തൂർ തമ്ബുരാൻ മുക്കിലെ കോസ്മറ്റിക് ആശുപത്രിയില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. ഇരട്ടക്കുട്ടികളുടെ അമ്മയായ നീതു മൂന്നു ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്.

Related News